bahrainvartha-official-logo

ബഹ്‌റൈൻ മജ്മഉ തഅലീമുൽ ഖുർആൻ മദ്‌റസകളിലെ പൊതു പരീക്ഷകൾ സമാപിച്ചു

icf madrasa

മനാമ: സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള ബഹ്‌റൈനിലെ മജ്മഉ തഅലീമുൽ ഖുർആൻ മദ്‌റസകളിലെ 5, 7, 10, +2 ക്ലാസ്സുകളിലെ 2023 വർഷത്തെ പൊതുപരീക്ഷ സമാപിച്ചു.

മനാമ, ഹമദ് ടൗൺ എന്നീ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 135 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
ICFഎഡ്യൂകേഷൻ സമിതിയുടെയും ബഹ്‌റൈന്‍ SJM റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും നേതൃത്വത്തിൽ വിപുലമായ സംവിധാനമാണ് പരീക്ഷക്കായി ഒരിക്കിയിരുന്നത്.

പരീക്ഷക്ക് സൈനുദീൻ സഖാഫി, ഷിഹാബുദീൻ സിദ്ധീഖി, ശംസുദ്ധീൻ സുഹ്’രി എന്നിവർ മനാമയിലും അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഷാനവാസ്‌ മദനി, നസീഫ് അൽ ഹസനി ഹമദ് ടൗണിലും പരീക്ഷക്ക് നേതൃത്വം നൽകി. ഏപ്രിൽ അവസാനത്തിൽ ഫലം പ്രസിദ്ധീകരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!