bahrainvartha-official-logo
Search
Close this search box.

സൗഹൃദ കൂടൊരുക്കി പ്രവാസി വെൽഫെയർ

Pravasi Zonal Gathering

മനാമ: പ്രവാസി വെൽഫയർ മനാമ റിഫ സോണുകൾ സംയുക്തമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രവാസി സെന്ററിൽ നടന്ന സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് നീതി നിഷേധിക്കുന്ന വാർത്തകളാണ് ഓരോ ദിനവും നമുക്ക് മുമ്പിലെത്തുന്നത്. ജനങ്ങളെ വർഗീയമായും രാഷ്ട്രീയമായും ഭിന്നിപ്പിച്ചു രാജ്യത്തിൻറെ മതേതര മനസ്സിന് മുറിവേൽപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

വളരെ കുറച്ചാളുകളിൽ മാത്രം രാജ്യത്തിൻറെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ചതിനാൽ രാജ്യത്ത് സാമ്പത്തിക അസമത്വം അനുഭവിക്കുന്നവർ കൂടിക്കൊണ്ടിരിക്കുന്നു. നൂറു കുടുംബങ്ങളുടെ കയ്യിലാണ് രാജ്യത്തെ മ്പത്തിന്റെ എഴുപത് ശതമാനവും. ഭൂരഹിതരായ മുപ്പത് കോടി ജനങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്. വൻകിടക്കാർക്ക് വേണ്ടി തുച്ഛം പണം നൽകി ഭൂമി പാട്ടത്തിന് നൽകി അർഹരായവർക്ക് ഭൂമി നിഷേധിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ജനതയെ വർഗീയപരമായും രാഷ്ട്രീയമായും ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുകയാണ്. ഇതിനെതിരെ മതേതര ജനാധിപത്യ കാഴ്ചപാടുള്ള മനുഷ്യരുടെ ഐക്യം സാധ്യമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ്‌ അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച സംഗമത്തിൽ റിഫ സോണൽ പ്രസിഡന്റ്‌ ആഷിക് എരുമേലി സ്വാഗതവും റാഷിദ്‌ കോട്ടക്കൽ നന്ദിയും പറഞ്ഞു. അനസ് കാഞ്ഞിരപ്പള്ളി, പി. ജാഫർ, അനിൽ കുമാർ, മുഹമ്മദ് അമീൻ റാസിക്ക് തുടങ്ങിയവർ നേതൃത്വം നൽകി. എ. വൈ ഹാഷിം യോഗം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!