bahrainvartha-official-logo
Search
Close this search box.

അന്താരാഷ്ട്ര നാടൻ പന്തുകളി ടൂർണമെൻറ് ഏപ്രിൽ 21 മുതൽ ബഹ്റൈനിൽ

New Project (98)

മ​നാ​മ: കേ​ര​ള​ത്തി​ന്റെ ത​ന​ത് കാ​യി​ക വി​നോ​ദ​മാ​യ നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെൻറ് ‘ഹ​ർ​ഷാ​ര​വം 2023’ ബഹ്റൈൻ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി.​സി.​സി ക​പ്പി​നു വേ​ണ്ടി​യു​ള്ള ടൂ​ർ​ണ​മെൻറ് ഇ​ന്ത്യ​ൻ സ്കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ഏ​പ്രി​ൽ 21, 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ടീ​മു​ക​ൾ പ​​​ങ്കെ​ടു​ക്കും.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട​ൻ പ​ന്തു​ക​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ​ൾ​ഫ് കേ​ര​ള നേ​റ്റി​വ് ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ളീ​യ അ​യോ​ധ​ന​ക​ല​യാ​യ ക​ള​രി​യു​ടെ സ്വാ​ധീ​നം നാ​ട​ന്‍പ​ന്തു​ക​ളി​യി​ല്‍ പ്ര​ക​ട​മാ​ണ്. ഒ​റ്റ, പെ​ട്ട, പി​ടി​യ​ൻ, താ​ളം, കീ​ഴ്, ഇ​ട്ട​ടി അ​ഥ​വാ ഇ​ണ്ട​ന്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ എ​ണ്ണ​ങ്ങ​ള്‍ ക​ള​രി മു​റ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. 400 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഈ ​കാ​യി​ക​യി​നം വി​നോ​ദ​ത്തോ​ടൊ​പ്പം ശാ​രീ​രി​ക ക്ഷ​മ​ത​ക്കും ഊ​ന്ന​ൽ കൊ​ടു​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡോ​ട്ട്സ് മീ​ഡി​യ ഇ​ന്റ​ർ​നാ​ഷ​ന​ലാ​ണ് ഇ​വ​ന്റ് മാ​നേ​ജ് ചെ​യ്യു​ന്ന​ത്.

ഐ​മാ​ക് ബി.​എം.​സി മീ​ഡി​യ, പ​ബ്ലി​സി​റ്റി പാ​ർ​ട്ണ​ർ ആ​യി​രി​ക്കും. ബ​ഹ്റൈ​നി​ലെ നാ​ട​ൻ പ​ന്തു​ക​ളി സം​ഘ​ട​ന​ക​ളാ​യ ബി.​കെ.​എ​ൻ.​ബി.​എ​ഫി​ന്റെ​യും കെ.​എ​ൻ.​ബി.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ജാ​ഫ​ർ മ​ദ​നി​യും (വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ) ഫ്രാ​ൻ​സി​സ് കൈ​താ​ര​വും (ചെ​യ​ർ​മാ​ൻ ബി.​എം.​സി) ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ​മാ​രാ​യി ര​ഞ്ജി​ത്ത് കു​രു​വി​ള, ഷോ​ൺ പു​ന്നൂ​സ് മാ​ത്യു, മോ​ബി കു​ര്യാ​ക്കോ​സ്, റോ​ബി​ൻ എ​ബ്ര​ഹാം, സാ​ജ​ൻ തോ​മ​സ്, മ​നോ​ഷ് കോ​ര എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ര​വ​ധി സ​ബ് ക​മ്മി​റ്റി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: ര​ഞ്ജി​ത്ത്: 37345011, റോ​ബി​ൻ: 39302811, മോ​ബി: 33371095, മ​നോ​ഷ്: 33043810

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!