യംങ് ഗോവൻസ് ക്ലബ് വാർഷിക സൗന്ദര്യമത്സര രജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: യംങ് ഗോവൻസ് ക്ലബ്ബിന്റെ വാർഷിക സൗന്ദര്യമത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വൈ ജി സി ക്വീൻ 2019 ന്റെ ഭാഗമായി 16 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പുതിയ ക്വീന്റെ അന്വേഷണത്തിൽ പങ്കാളിയാകാൻ ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നു.

മത്സരത്തിൽ ഫസ്റ്റ് സെക്കന്റ് റണ്ണേഴ്‌സ് അപ്പിന് പുറമെ മികച്ച പുഞ്ചിരി, മികച്ച ഹെയർഡൊ, മിസ്സ് ജനപ്രീതി എന്നി വിഭാഗത്തിലും സമ്മാനങ്ങൾ നൽകുന്നു. ജൂൺ 6ന് മനാമയിലെ സ്വിസ് ഇന്റർനാഷണൽ പാലസ് ഹോട്ടലിൽ വെച്ചാണ് മത്സരം നടക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി മെയ് 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് 39881984, 33005384 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.