മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. അമ്മ തന്റെ വൃക്ക ദാനം ചെയ്തുകൊണ്ട് മകന് പുതിയൊരു ജീവിതം നൽകി.
ജോർദാനിൻ വാസ്‌ക്യൂലാർ സർജറി ആൻഡ് ട്രാൻസ്‌പ്ലാന്റഷൻ കൺസൾട്ടന്റ് മാമൗൻ അൽ ബഷീർ, യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്‌പ്ലാന്റഷൻ കൺസൾട്ടന്റ് ഡോ.സമീർ അൽ ഗിസാവി എന്നിവരാണ് ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിച്ചത്.
പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ഒരു ഡോക്ടർ പരിപാടിയുടെ ഭാഗമായി രണ്ടു ഡോക്ടർമാരും ബഹ്റൈനിൽ എത്തി. വിദേശ ചികിത്സയുടെ ഹൈകമ്മിറ്റിയാണ് ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾ നടത്തിയത്. ഇതോടൊപ്പം ഇടത് വൃക്കയ്ക് ആർട്ടറി സ്റ്റെനോസിസ് ബാധിച്ച മറ്റൊരു രോഗിയുടെ ശസ്ത്രക്രിയയും വിജയകരമായി നടത്തി.
ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വർഷം 64 ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് 365 ശസ്ത്രക്രിയകളും 817 രോഗികളുടെ പരിശോധനയും നടത്തിയിരുന്നു.