മനാമ: കഴിഞ്ഞ 10 വർഷമായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന തൊഴിലാളികളോടൊപ്പം ഇഫ്താറുകൾ ശ്രദ്ധേയമാകുന്നു . അൽമലകി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സനദ് അസീരി കൺസ്ട്രക്ഷൻ കമ്പനി ലേബർ ക്യാമ്പിൽ വെച്ച് നടത്തിയ ഇഫ്‌താറിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് റമദാൻ സന്ദേശം നൽകി ,അൽമലകി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സുഹൈൽ റഫീഖ് ,വിഷ്ണു എന്നിവർ പങ്കെടുത്തു . യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് ,സെക്രെട്ടറി ജുനൈദ് കായണ്ണ ,സേവന വിഭാഗം കൺവീനർ മിന്ഹാജ് മെഹ്ബൂബ് ,സാജിർ ,ബാസിം ,അജ്മൽ ശറഫുദ്ദിൻ , നൂർ, സിറാജ് കിഴുപ്പിള്ളിക്കര ,റിയാസ് ,അൽത്താഫ് , നബീൽ ,റഹീസ് ,റാഷിഖ് ,സഫീർ എന്നിവർ നേതൃത്വം നൽകി.
