ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ്​ ഗാഹ്​ സംഘടിപ്പിക്കുന്നു

New Project - 2023-04-14T085613.518

മനാമ: ബഹ്​​റൈനിലെ മലയാളി സമൂഹത്തിനായി ഈദ് ഗാഹ്, ഈസാ ടൗൺ ഇന്ത്യൻ സ്​കൂൾ ഗ്രൗണ്ടിൽ നടക്കും. ​ശവ്വാൽ ഒന്നിന്​ രാവിലെ 5.28നാണ്​ പെരുന്നാൾ നമസ്​കാരം. മുൻ വർഷങ്ങളിലേത്​ പോലെ സുന്നീ ഔഖാഫിന്‍റെ അംഗീകാരത്തോടെ നടക്കുന്ന ഈദ്​ ഗാഹ്​ നാട്ടുകാരെയും കുടുംബക്കാരെയും ഒത്തൊരുമിച്ച്​ കാണാനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനുമുള്ള വേദി കൂടിയായാണ്​ പലരും ഉപയോഗപ്പെടുത്തുന്നത്​. നമസ്​കാരത്തിന്​ വരുന്നവർ അംശശുദ്ധിയെടുത്ത്​ വരുന്നത്​ കൂടുതൽ നന്നായിരിക്കുമെന്ന്​ സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ 3557 3996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്​ സംഘാടക സമിതി കൺവീനർ ജാസിർ പി.പി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!