ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥി അമിഷ മിഞ്ജുവിന് ബയോടെക്നോളജി റാങ്ക്

മനാമ: മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ബി.എസ്.സി ബയോടെക്‌നോളജി പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹറിൻ (ഐ.എസ്.ബി) പൂർവ വിദ്യാർത്ഥിനി അമിഷ മിഞ്ജുവിന് മൂന്നാം റാങ്കു ലഭിച്ചു. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിയായിരുന്നു. നേരത്തെ ബഹറിനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന വേളയിൽ പന്ത്രണ്ടാം ക്ലാസിൽ ബയോടെക്‌നോളജിയിൽ നൂറു ശതമാനം മാർക്ക് നേടി സബ്ജക്ട് ടോപ്പറായിരുന്നു. ഇന്ത്യൻ സ്‌കൂൾ സീനിയർ ഇംഗ്ലീഷ് അധ്യാപകൻ ശ്രീസദന്റെയും ഷീമയുടെയും മകളാണ് അമീഷ . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അമിഷയെ അഭിനന്ദിച്ചു.