മനാമ: സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ജനപങ്കാളിത്തവും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ് മൗലവി തിരൂർ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈൻ ട്രഷറർ എസ്.എം അബദുൽ വാഹിദ്, എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാർ, ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. അബ്ദുൽകരീം , സൈദ് മുഹമ്മദ് , ഫിറോസ് , ഖലീൽ സത്താർ , അമീൻ കോപ്പിലാൻഡ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി .
സമസ്‌ത ബഹ്‌റൈൻ ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക , സെക്രട്ടറിമാരായ ശറഫുദ്ധീൻ മാരായമംഗലം , കാസിം റഹ്മാനി , ഷാഫി വേളം എസ് കെ എസ് എസ് എഫ് നേതാക്കളായ മജീദ് ചേലക്കോട് , നവാസ് കുണ്ടറ സമസ്തയുടെ വിവിധ ഏരിയ നേതാക്കൾ,മറ്റു രാഷ്ട്രീയ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സൽമാനിയ ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ വടക്കുംമ്പാട് നന്ദിയും പറഞ്ഞു.