ആർ എസ് സി ബഹ്റൈൻ തർതീൽ ഖുർആൻ മത്സരങ്ങൾക്ക് ഉജ്ജ്വല സമാപനം: മുഹറഖ് സോൺ ജേതാക്കൾ

WhatsApp Image 2023-04-15 at 6.59.49 PM

മനാമ: വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ റമളാനിൽ സംഘടിപ്പിച്ചു വരുന്ന ആറാമത് എഡിഷൻ തർതീൽ ബഹ്‌റൈൻ നാഷനൽ ഖുർആൻ മത്സരങ്ങൾ സമാപിച്ചു. തർതീൽ ഗ്രാൻ്റ് ഫിനാലെ ശംസുദ്ധീൻ സഖാഫി കൊല്ലം (ICF ഗുദൈബിയ സെൻട്രൽ മീഡിയ & പബ്ലിക്കേഷൻ പ്രസിഡന്റ്) ഉൽഘാടനം നിർവ്വഹിച്ചു.

ജൂനിയർ, സെക്കന്ററി, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി മനാമ, മുഹറഖ്, റിഫ സോണുകളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ഖുർആൻ പാരായണം, മനഃപാഠം, ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്. മുഹറഖ് സോൺ ഒന്നാം സ്ഥാനവും മനാമ, റിഫ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

മികച്ച പാരായണം നടത്തിയ ശാമിൽ സൂഫി എന്ന വിദ്യാർത്ഥിയെ തർതീൽ ഗോൾഡ് കോയിൻ അവാർഡിന് തിരഞ്ഞെടുത്തു . മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന തർതീൽ സമാപന സമ്മേളനത്തിൽ മുഹമ്മദ് റാഷിദ് ബുഖാരി, അബ്ദു സമദ് അമാനി പട്ടുവം, അനസ് അമാനി കണ്ണൂർ എന്നിവർ പ്രഭാഷണം നടത്തി . ഐ സി എഫ് സാരഥികളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മമ്മൂട്ടി മുസ്‌ലിയാർ വയനാട്, റഹീം സഖാഫി, അബ്ദു സമദ് കാക്കടവ് അഷ്ഫാക് മാണിയൂർ എന്നിവരും ബഹ്‌റൈൻ കെ സി എഫ് പ്രതിനിധികളും ആശംസകൾ നേർന്നു. ആർ എസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ് അബ്ദുല്ല രണ്ടത്താണി, അഡ്വക്കേറ്റ് ഷബീർ അലി എന്നിവർ സംബന്ധിച്ചു.

തർതീലിന്റെ ഭാഗമായി മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിൽ കുഞ്ഞുമുഹമ്മദ് പാലപ്പെട്ടി , നാദിയ നസീർ , ഷാനിബ ഫവാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി സമ്മാനർഹരായി. ഇഫ്താർ സംഗമത്തോടെ സമാപിച്ച പരിപാടിയിൽ ജാഫർ ശരീഫ് സ്വാഗതവും മുഹമ്മദ്‌ സഖാഫി നന്ദിയും പറഞ്ഞു. ആർ എസ് സി സാരഥികളായ മുനീർ സഖാഫി, അഷ്റഫ് മങ്കര, റഷീദ് തെന്നല, ശിഹാബ് പരപ്പ, ജാഫർ പട്ടാമ്പി, സലീം കൂത്ത് പറമ്പ്, ഡോക്ടർ നൗഫൽ, സഫ്‌വാൻ സഖാഫി, ഫൈസൽ വടകര, അബ്ദു റഹിമാൻ പി ടി, നസീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!