bahrainvartha-official-logo
Search
Close this search box.

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ചർച്ച് (KCEC) മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകി

New Project - 2023-04-18T074026.717

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയിൽ ദു:ഖവെള്ളി ആഴ്ചയിലെശുശ്രൂഷകൾക്കും, ഉയിർപ്പ് ശുശ്രൂഷകൾക്കും നേതൃത്വം നൽകുവാൻ പവിഴദ്വീപിൽ ആഗതനായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ KCEC പ്രസിഡന്റ് റവ. ഷാബു ലോറൻസ് അച്ചന്റെ നേതൃത്വത്തിലും , എക്സിക്യൂട്ടീവ് അംഗങ്ങളുടെ മഹനീയ സാന്നിധ്യത്തിലും ഉജ്ജ്വല സ്വീകരണം നൽകി.

 

KCEC പ്രസിഡന്റും , CSI സൗത്ത് കേരളഭദ്രാസന വികാരി റവ. ഷാബു ലോറൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിൽ , ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വർഗ്ഗീസ് ടൈറ്റസ്, ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ബഹ്റിൻ സെന്റ്: പീറ്റേഴ്സ് യാക്കോബായ ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ , സെന്റ്: ഗ്രീഗോറിയോസ് ക്നാനായ ഇടവക വികാരി റവ.ഫാ. ജോർജ്ജ് സണ്ണി , മെത്രാപ്പോലീത്ത തിരുമേനിയുടെ ചാപ്ളിൻ റവ. ബ്ലെസൻ ഫിലിപ്പ് മാത്യു എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ
സനദ്ദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ നടത്തപ്പെട്ട സ്വീകരണ യോഗത്തിൽ KCEC എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്നിഹിതരായിരുന്നു. പ്രസ്തുത സ്വീകരണ യോഗത്തിൽ KCEC സെക്രട്ടറി ശ്രീ. സോയി പോൾ സ്വാഗതവും , ട്രസ്റ്റി ശ്രീ. റെജി വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!