മനാമ: വെറുപ്പിലൂടെ വിദ്വേഷത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ തിരിച്ചറിയുകയും സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും അതിനെ മറികടക്കാനും യൂത്ത് ഇഫ്താർ ആഹ്വാനം ചെയ്തു.
സാമൂഹിക സാംസ്‌കാരിക രംഗത്തെ യുവ നേതാക്കന്മാരെ പങ്കെടുപ്പിച്ചു യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഇഫ്താർ ഡിഫോർമീഡിയ പ്രൊജക്റ്റ് മാനേജർ ഇ എം അംജദ് അലി ഉത്ഘാടനം ചെയ്തു.
വിവിധ യുവജന സംഘടനാ നേതാക്കൾ സംസാരിച്ചു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഇന്ത്യൻ ഇസ്ലാഹി സെന്റര് യൂത്ത് വിങ് കൺവീനർ മുംനാസ്, നജീബ്, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ, ഐ വൈ സി കൺവീനർ സൽമാനുൽ ഫാരിസ്, എസ്കെ എസ് എസ് എഫ് പ്രതിനിധി അഷ്‌റഫ് എന്നിവരും മറ്റു സാമൂഹിക കലാ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാജിർ ഇരിക്കൂർ സ്വാഗതവും സിറാജ് കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു. ജുനൈദ്, ഇജാസ്,മിന്ഹാജ് , സവാദ്, റഹീസ്, അജ്മൽ ശറഫുദ്ധീൻ, ബാസിം, ഫാജിദ് എന്നിവർ നേതൃത്വം നൽകി.