മനാമ: തലശ്ശേരി മാഹി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ സല്‍മാബാദിലെ ലേബര്‍ ക്യാമ്പിൽ ഇഫ്താര്‍ വിത് ബ്രദേര്‍സ് എന്ന പേരില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു .
അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ഇഴചേര്‍ന്നിരുന്ന് ഇഫ്താര്‍ വിരുന്ന് കഴിച്ചത് എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമായി മാറി .
രക്ഷാധികാരികളായ ഫുവാദ് .കെ.പി, സാദിഖ് കെ.എന്‍, സെക്രട്ടറി എഫ്.എം,ഫൈസല്‍, ജാവേദ്.ടി.സി.എ,ബിനിയാം യാഖൂബ്, അബ്ദുല്‍ റാസിഖ്, റഹീസ്.കെ.പി എന്നിവര്‍ നേത്യത്വം നല്‍കി.
സമദ്, ഷെഹാന്‍ റഹീസ്, കെന്‍സ്, ഷബാബ് കാത്താണ്ടി, സഫര്‍ റഷീദ്, അഫ്സല്‍.എം.കെ, ഷഹീന്‍, ഷാഫി, ഷബീര്‍, ഹഫ്സല്‍, സമീര്‍, റാഷിദ്, ഷംസീര്‍.കെ.കെ,നൗഷാദ് എന്നിവര്‍ നിയന്ത്രിച്ചു.