മനാമ: പേരാമ്പ്ര ദയ പെയിൻ & പാലിയേറ്റീവ് ബഹ്റൈൻ ചാപ്റ്റർ ഇഫ്ത്താർ വിരുന്ന് മനാമ KMCC ഹാളിൽ നടന്നു. നിരവധി പേർ പങ്കെടുത്ത ഇഫ്ത്താർ വിരുന്ന് സംഗമത്തിന് ദയ പാലിയേറ്റീവ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് രവി പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് കണ്ണങ്കോട്ട് സ്വാഗതം പറഞ്ഞു. ആവള ഹമീദ് ദയയുടെ ചാരിറ്റി പ്രവർത്തനങ്ങളും പാലിയേറ്റീവ് ഇടപെടലുകളും വിശദ്ധീകരിച്ചു.
പരിപാടിയിൽ അഷറഫ് മായഞ്ചേരി (ചെയർമാൻ ദയ പാലിയേറ്റീവ്), ഫൈസൽ കണ്ടിതാഴ എന്നിവർ സംസാരിച്ചു. നസിം പേരാമ്പ്ര നന്ദി പറഞ്ഞു. കുഞ്ഞമ്മദ് കല്ലൂർ മുഹമ്മദ് കല്ലോത്ത്, അസീസ് പേരാമ്പ്ര, രശാന്ത് കൂമ്മുള്ളി, ശ്രീജിത്ത്, ലത്തീഫ് അൽവാലി, മുനീർ, സിറാജ് നാസ് എന്നിവർ നേതൃത്വം നൽകി.