ഏപ്രിൽ മാസം ബഹ്‌റൈനിൽ സാധാരണയിൽ മൂന്ന് മടങ്ങ് കൂടുതൽ മഴ ലഭിച്ചു

മനാമ: സാധാരണ ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ബഹ്‌റൈനിൽ മൂന്ന് മടങ്ങിൽ കൂടുതൽ മഴ ലഭിച്ചു. മീറ്റർയോളോജിക്കൽ ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ നിരീക്ഷണപ്രകാരം 1902 ൽ രേഖകൾ ആരംഭിച്ചതിനു ശേഷം ഇത് അഞ്ചാമത്തെ ഏറ്റവും കനത്ത മഴയാണ്. മൊത്തമായി ആറ് മഴ ദിവസങ്ങൾ ഉണ്ടായിരുന്നു ഏപ്രിൽ മാസത്തിൽ. ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ (ബി.ഐ.എ) 31.3 മില്ലീമീറ്റർ മഴ പെയ്യ്തു.

ഇടിയോട് കൂടിയ കൊടുങ്കാറ്റ് എട്ട് ദിവസം ഉണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന പ്രതിമാസ മഴ 69.9 മില്ലീമീറ്റർ ലഭിച്ചത് 1961 ലാണ്. എല്ലാ ദിവസവും ലഭിക്കുന്ന മഴയിൽ ഏറ്റവും കൂടുതൽ 1961 ഏപ്രിൽ 7 ലെ 63.1 മില്ലീമീറ്ററാണ്. കഴിഞ്ഞ മാസത്തിൽ ഫഹദ് കോസ്വേയിൽ 66.8 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ 38.0 മില്ലീമീറ്റർ രേഖപ്പെടുത്തിയമ്പോൾ ദുരാത്ത് അൽ ബഹ്റൈനിൽ 26.4 മില്ലീമീറ്ററും സിട്രയിൽ 23.0 മില്ലീമീറ്റർ മഴയും ലഭിച്ചു.

ഏപ്രിൽ മാസത്തിലെ റിലേറ്റീവ് ഹ്യൂമിഡിറ്റി 54 ശതമാനമായിരുന്നു. എന്നാൽ പരമാവധി ഹ്യൂമിഡിറ്റി 72 ശതമാനത്തിലും കുറഞ്ഞത് 33 ശതമാനത്തിലും എത്തിയിരുന്നു. ഏപ്രിൽ മാസം ശീതകാലവും വേനൽക്കാലവും ഇടകലർന്നതായിരുന്നു. ഏപ്രിൽ മാസത്തെ കനത്ത മഴയിൽ ബഹ്‌റൈനിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാവുകയും ഔട്ട്ഡോർ ഫെസ്റ്റിവലുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. ഏപ്രിൽ 13 ന് പെയ്യ്ത മഴയിൽ പ്രധാന റോഡുകൾ വെള്ളത്തിലാക്കുകയും സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽ നാശനഷ്ടമുണ്ടാവുകയും ബഹ്റൈൻ സർവ്വകലാശാലയിലെ മധ്യകാല പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.