ബാലകലോൽസവം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനവും സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്സലന്സ് അവാർഡ് വിതരണവും മെയ്‌ 9 (വ്യാഴാഴ്ച) രാത്രി 7.30ന്

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ് ബാലകലോൽസവം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ്‌ 9,വ്യാഴാഴ്ച രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. ദേവ്ജി ഗ്രൂപ്പ് ചെയർമാൻ പ്രകാശ് ദേവ്ജി മുഖ്യാഥിതിയും ഹൌസ് ഓഫ് യൂണിഫോം മാനേജിംഗ് ഡയർക്ടര്‍ നദിവിദാദ് കനവെറാസ് മാര്ട്ടി്നേസ് ചടങ്ങില്‍ വിശിഷ്ടഅതിഥിയും ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ്‌ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്ക്ക് ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ് ജനറൽ കൺ വീനേഴ്‌സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരെ വിളിക്കാവുന്നതാണ്.

പാഠ്യവിഷയങ്ങളില്‍ മികവു പുലർത്തിയ ബഹ്‌റൈനില്‍ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്സലന്സ് അവാര്‍ഡ് വിതരണവും ഈ ചടങ്ങില്‍ വച്ച് നടക്കും.