മനാമ: വിശപ്പ് ദാഹം തുടങ്ങിയ അനുഭവങ്ങൾ വ്യക്തിപരം എന്നതിലുപരി സാർവ്വ ലൗകീകമാണെന്നും അതിലൂടെ ഓരോ നോമ്പകാരനും മാനവകുലത്തിന്റെ അനുഭങ്ങളിലേക്ക് താദാത്മ്യപ്പെടുകയാണെന്നും പ്രശസ്ത വാഗ്മിയും ഗ്രന്ഥകാരനുമായ എംഎം അക്ബർ അഭിപ്രായപ്പെട്ടു. അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹി സെന്ററും ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്റ്റ്രി ഓഫ് ജെസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫേർസ് സുന്നി ഒൗഖാഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തിക്താനുഭവങ്ങളെ സ്വാനുഭവങ്ങളാക്കി അവയുടെ പരിഹാരത്തിന് വേണ്ടി ഇറങ്ങി തിരിക്കുന്ന നോമ്പുകാരൻ സമകാലിക ലോകത്ത് ഏറെ അത്യാവശ്യമുള്ള കരുണ ദയ തുടങ്ങിയ വികാരങ്ങൾ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന ദൂതന്മാരായി മാറുകയും അങ്ങിനെ മനുഷ്യകുലം ഒരൊറ്റ ജനതയാണ് എന്ന വിളമ്പരത്തിന് സ്വയം സന്നദ്ധമാവുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അബ്ദുൽ മജീദ് തെരുവത്ത്, സൈഫുാഹ് ഖാസിം, ഹംസ മേപ്പാടി, മൂസ സുല്ലമി, സുഹൈൽ മേലടി, നൂറുദ്ദീൻ ഷാഫി, നൗഷാദ് സ്കൈ എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം ബേപ്പൂർ, സഫീർ, അനൂപ് തിരൂർ, ആഷിഖ് എംപി, മനാഫ് കബീർ, സിറാജ് മേപ്പയൂർ, മൂസാ സുല്ലമി,, ഇൽയാസ് കക്കയം, ജൻസീർ, ഫാറൂഖ് മാട്ടൂൽ, നാസർ, ജാഫർ മോയിദീൻ, സാബിർ അബ്ദുല്ല പുതിയങ്ങാടി, അസ്‌ഹർ, ആരിഫ്, അഹ്‌മദ് നാഫി, നബീൽ ഇബ്‌റാഹീം, റഷീദ് ഇഖ്‌ബാൽ കാഞ്ഞങ്ങാട്, സമീർ പട്ടേരി, കെപി യൂസുഫ്, ഷറഫുദ്ദീൻ കൊല്ലം, അഷ്രഫ് പുളിക്കൽ, സഹീദ് ആഷിഖ് ഡിഎൻപി ഹിഷാം കുഞ്ഞഹമ്മദ്, കെപി യൂസുഫ് മുഹിയിദ്ദീൻ, റഫീഖ് ആമീൻ, ഫാസിൽ, റമീസ്, മുന്നാസ് പ്രസൂൻ, ഹമീദ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.