മനാമ: ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള ഡയോസിസ് മെൻസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കെ സി ഇ സി സഭകളെയും സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ മാസം 21,22 തിയതികളിൽ ബുസൈത്തീൻ മൈതാനത്തിൽ വച്ച് ക്രിക്കറ്റ് ഫെസ്റ്റ് നടത്തുകയുണ്ടായി. ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള ഡയോസിസ് സഭാ വികാരി റവ.ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ബഹ്റൈൻ മാർത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, സെന്റ് ഗ്രിഗോറിയസ് ക്നാനായ ചർച്ച്, ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള ചർച്ച് എന്നീ സഭകളിലെ ടീമുകൾ പങ്കെടുത്തു.
ഈ മത്സരത്തിൽ ബഹ്റൈൻ മാർത്തോമ്മാ പാരീഷ് ഒന്നാം സ്ഥാനവും സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച് രണ്ടാo സ്ഥാനവും കരസ്ഥമാക്കിയതായി ബഹ്റൈൻ സി എസ് ഐ സൗത്ത് കേരള സഭാ വികാരി റവ.ഷാബു ലോറൻസ് , സഭാ സെക്രട്ടറി സാമുവേൽ മോഹൻ രാജ്, മെൻസ് ഫെല്ലോഷിപ്പ് സെക്രട്ടറി സിബിൻ , കൺവീനർ റിജോ ജോണി എന്നിവർ അറിയിച്ചു.