മനാമ: ചെറിയ പെരുന്നാളിന്ന് “ടീം ആദൂർ ബഹ്‌റൈൻ” കൂട്ടായ്മ സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ-2 ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആവേശമായി. ടീം ആദൂരും ബ്ലാക്ക് ഒനിക്സ് കൂടി നടന്ന അവസാന പോരാട്ടത്തിൽ ബ്ലാക് ഒനിക്സ് ജേതാക്കളായി.
ടീം ആദൂർ രക്ഷാധികാരിയും ബഹ്റൈൻ ട്രാവൽസ് & ടൂറിസ്റ്റ് ഉടമയുമായ സഹീർ ആദൂർ ഉൽഘാടനം ചെയ്തു. സുബൈർ കല്ലിങ്ങൽ, ഹമീദ് നാലകത്ത് , അഷ്റഫ് പഴുന്നാന, അമീർ എന്നിവർ സമ്മാനധാനം നിർവഹിച്ചു. ടൂർണമെൻറിന്റെ വിജയതിന് പ്രയത്നിച്ച എല്ലാവർക്കും സംഘാടക സമിതി പ്രസിഡന്റ് ജവാദ് ആദൂർ നന്ദി രേഖപ്പെടുത്തി.