bahrainvartha-official-logo
Search
Close this search box.

ഈദ് ദിനം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

WhatsApp Image 2023-04-25 at 10.31.37 AM

മനാമ: പെരുന്നാൾ ദിനം സഹജീവികളോടുള്ള സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, നന്മ വറ്റാത്ത നീരുറവയാക്കി പ്രതിഭ കേന്ദ്ര നേതൃത്വം പ്രതിഭ ഹെൽപ്പ് ലൈനിന്റെയും വിവിധ മേഖല -യൂണിറ്റ് കമ്മിറ്റികളുടെയും സഹകരണത്തോടെ ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ രാജ്യക്കാർ പാർക്കുന്ന വിവിധങ്ങളായ ലേബർ ക്യാമ്പ് സന്ദർശിച്ചും അവർക്കുള്ള പെരുന്നാൾ ബിരിയാണി വിതരണം ചെയ്തുമാണ് പ്രതിഭ പ്രവർത്തകർ ആഘോഷത്തിൽ പങ്ക് ചേർന്നത്.

മുഹറഖ് മേഖലക്ക് കീഴിൽ വരുന്ന ഹിദ്ദ് യൂണിറ്റിന്റെ പരിധിയിലുള്ള റെഡ് ഓക്സ് ലേബർ ക്യാമ്പിലെ അമ്പതോളം തൊഴിലാളികൾക്കുള്ള ഭക്ഷണം മുഹറഖ് മേഖല സെക്രട്ടറി എൻ.കെ. അശോകൻ വിതരണം ചെയ്തു. മേഖല പ്രസിഡണ്ട് അനിൽകുമാർ കെ.പി, ബിനു കരുണാകരൻ, അനിൽ സി.കെ, പി.കെ.ബാലൻ, രാമഭദ്രൻ, അജയൻ ഉത്രാടം, താരിഖ്, പ്രമോദ് രാഘവൻ, ജ്യോതിഷ്. അജയൻ ഉത്രാടം എന്നിവർ സന്നിഹിതരായിരുന്നു.

റിഫ മേഖലക്ക് കീഴിലെ അസ്കർ യൂണിറ്റ് പരിധിയിൽ വരുന്ന അസ്കർ ലേബർ ക്യാമ്പിലെ ഭക്ഷണ വിതരണത്തിന് മേഖലാ സെക്രട്ടറി മഹേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം രാജീവൻ,മേഖല കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ലിജിത്ത്,വനിത വേദി സെക്രട്ടറി റീഗ പ്രദീപ്‌,റിഫ ഹെല്പ് ലൈൻ ജോ.കൺവീനർ ജയേഷ്, അസ്കർ യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ, യൂണിറ്റ് പ്രസിഡണ്ട് മണി ബാര, ബബീഷ് എന്നിവർ നേതൃത്വം നൽകി.

മനാമ മേഖല കമ്മറ്റിയുടെ പരിധിയിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് മനാമ സെൻട്രൽ മാർക്കറ്റിൽ നടത്തിയ ബിരിയാണി വിതരണം ലോക കേരള സഭാ അംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ നിർവ്വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്,ലോക കേരള സഭാ അംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി.നാരായണൻ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ,എന്നിവർ പങ്കെടുത്തു. നജീബ് മീരാൻ, ബഷീർ റ്റി.എ, പ്രദീപൻ, ബാബു കെ. കെ, ഷാഹിർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

പ്രതിഭ സൽമാബാദ് മേഖല ലുലു ക്ലീനിങ് കമ്പനി ,തഷാൻ, സൽമാബദ് , എന്നിവടങ്ങളിലെ തൊഴിലാളി ക്യാമ്പുകളിൽ ഇരുനൂറോളം ബിരിയാണി പൊതികൾ വിതരണം ചെയ്തു.മേഖല നേതൃത്വത്തിലെ സജീഷ പ്രജിത്, ഡോ: ശിവ കീർത്തി രവീന്ദ്രൻ, ഗിരീഷ് മോഹൻ, റെനിത്, കെ.സി. പ്രദീപൻ, റഫീഖ്, മേഖല ഹെൽപ് ലൈൻ കൺവീനർ ജെയ്സൺ, ജയരാജ്. ജയകുമാർ ,പ്രജിത് എന്നിവർ നേതൃത്വം നൽകി,രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ രാജേഷ് ആറ്റഡപ്പ ,ഡോ കൃഷ്ണ കുമാർ, ഷെറീഫ് കോഴിക്കോട്, പ്രതിഭ കേന്ദ്ര കമ്മിറ്റി ട്രഷറർ മിജോഷ് മൊറാഴ, എന്നിവർ സന്നിഹിതരായി.

പ്രതിഭ ഹെല്പൈൻ നല്‍കിയ ബിരിയാണി കൾക്ക് പുറമെ മലബാര്‍ ബിരിയാണി ഹൌസ്സും, മേഖലയിലെ വിവിധ യൂണിറ്റ് അംഗങ്ങളും ഈ ക്യാമ്പുകളിൽ ഭക്ഷണം വിതരണത്തിൽ പങ്കാളികളായി. പ്രതിഭ ജനറൽ സിക്രട്ടറി പ്രദീപ് പതേരി . കേന്ദ്ര ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ രക്ഷാധികാരി സമിതി-ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ എന്നിവർ പരിപാടികൾക്കാകെ നേതൃത്വം നൽകി.

ഈദ് ദിനത്തിൽ അഞ്ഞൂറോളം ബിരിയാണി പൊതികൾ നൽകി സഹജീവികളോട് കാണിച്ച മാതൃക പ്രവർത്തനത്തിൽ സഹകരിച്ച മുഴുവൻ ആളുകളെയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!