bahrainvartha-official-logo
Search
Close this search box.

കാട്ടുകണ്ടി കുഞ്ഞബ്ദുള്ളക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വീകരണം നൽകി ആദരിച്ചു

New Project - 2023-04-26T062237.857

മനാമ: നട്ടെല്ലിന് ഏറ്റ മാരകമായ ക്ഷതം തളർത്തിയിട്ടും അതിജീവനം കൊണ്ട് അതുഭുതങ്ങൾ സൃഷ്‌ടിച്ച അബ്ദുള്ള കാട്ടുകണ്ടിയെ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആദരിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ അദ്ദേഹം കേരളത്തിലെ സമാനരായ അനേകം മനുഷ്യരെ സമാശ്വാസിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു പോരുന്നു.

 

മുപ്പത് കൊല്ലത്തോളമായി കഴുത്തിന്ന് താഴെ ചലന ശേഷി നഷ്ടപ്പെട്ടിട്ടും ഇഗ്ളീഷ് അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രണ്ടു പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തിയുമാണ്. കെ എം സി സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഹംസ മേപ്പാടി മുഖ്യ പ്രഭാഷണം നടത്തി. റുക്കിയ അബ്ദുള്ള, റസാക്ക് മൂഴിക്കൽ സിറാജ് മേപ്പയൂർ , തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ധീൻ ഷാഫി സ്വാഗതവും ട്രഷറർ സഫീർ കെ കെ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!