bahrainvartha-official-logo
Search
Close this search box.

മാനവിക ഐക്യത്തിന്റെയും സ്നേഹ സൗഹാർദ്ധത്തിന്റെയും കാവലാളാകുക: എം എം അക്ബർ

WhatsApp Image 2023-04-25 at 7.58.29 PM

മനാമ: ആത്മ സംസ്കരണത്തിന്റെ ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ഈദുൽ ഫിതർ നമ്മിൽ ആഗതമാകുമ്പോൾ ഇനിയുള്ള നാളുകൾ സ്നേഹത്തിനും സാഹോദര്യത്തിനും, സൗഹാർദ്ധതിനും ഊന്നൽ നൽകിയുള്ളതാവണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം എം അക്ബർ പറഞ്ഞു.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ കെഎംസിസി ഹാളിൽ വെച്ചു സംഘടിപ്പിച്ച ഈദ് സ്നേഹ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവിക ഐക്യത്തിന്റെയും സ്നേഹ സൗഹാർദ്ധ ത്തിന്റെയും കാവലാളാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു മാസത്തെ ആത്മ സംസ്കരണത്തിന് ശേഷം നാം നേടിയെടുത്ത വിശുദ്ധി സ്നേഹത്തിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ നമുക്ക് സാധിക്കണമെന്ന് പ്രമുഖ പണ്ഡിതനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റ്മായ സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഈദ് സന്ദേശത്തിൽ ഉൽബോധിപ്പിച്ചു.

കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഈദ് സംഗമം ഉൽഘടനം ചെയ്തു. കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ ദേശീയ ചിഹ്നത്തിന്റെ വലിയ മാതൃക ഉണ്ടാക്കി നഗരസഭയുടെ അംഗീകാരം നേടിയ അഷ്റഫ് മായഞ്ചേരി യെ മൊമെന്റോ നൽകി ആദരിച്ചു.

കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ കുട്ടൂസ മുണ്ടേരി, ഷംസുദ്ദീൻ വെള്ളികുളങ്ങര, എ പി ഫൈസൽ, ഷാഫി പറക്കട്ട, അസ്ലം വടകര, ശരീഫ് വില്യാപ്പള്ളി എംഎംഎസ് ഇബ്രാഹിം
എന്നിവർ സന്നിഹിതരായിരുന്നു. സുഹൈൽ മേലടി പ്രാർത്ഥന നിർവഹിച്ചു. സൈഫുള്ള ആശംസ നേർന്നു.

ജില്ലാ ഭാരവാഹികളായ നാസർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, മുഹമ്മദ് ഷാഫി വേളം ഷാഹിർ ബാലുശ്ശേരി മുനീർ ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി. അഷറഫ് അഴിയൂർ സ്വാഗതവും അഷ്റഫ് തോടന്നൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!