bahrainvartha-official-logo
Search
Close this search box.

ജാഗ്രത നിറഞ്ഞ കൗമാരം സമൂഹത്തിന്റെ പൊതു ആവശ്യം; എംഎം അക്ബർ

New Project - 2023-04-27T151952.904

മനാമ: സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർദ്ധിച്ചു വരികയാണെന്നു ഗ്രന്ഥാകാരനും പ്രഭാഷകനുമായ എംഎം അക്ബർ അഭിപ്രാപ്പെട്ടു.

 

കൗമാരപ്രായക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ടീനേജ് ക്യാമ്പിനെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി, ജെണ്ടർ ന്യൂട്രാലിറ്റി, നീരിശ്വര വാദം തുടങ്ങിയവ തീർക്കുന്ന ചതിക്കുഴികളിലൂടെയാണ് കൗമാരക്കാരെ വീഴ്ത്താൻ ലിബറിലിസ്റ്റുകൾ ശ്രമിക്കുന്നത്. ഫലത്തിൽ അധാർമീകവും അരക്ഷിവുമായ ഒരു സാമൂഹീക ക്രമമാണ് നിലവിൽ വരിക. അതിനാൽ പൊതു സമൂഹം ജാഗ്രത കൈകൊള്ളണമെന്നും എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

എത്തീസം, ലിബറലിസം, ഹിജാബ്‌, ജെന്റർ ന്യുട്രാലിറ്റി, ട്രാൻസ്‌ ജെന്റർ, ഹോമോസെക്ഷ്വാലിറ്റി, പോർണോഗ്രാഫി, ഡ്രഗ്‌ അഡിക്ഷൻ എന്നീ വിഷയങ്ങളുടെ അവതരണത്തിന്‌ ശേഷം കൗമാരക്കാരുടെ വിവിധ സംശയങ്ങൾക്ക്‌ എംഎം അക്‌ബർ വിശദീകരണം നൽകി. ഇബിനുൽ ഹയ്തം ഇസ്‌ലാമിക്‌ സ്കൂൾ ചെയർമാൻ ഷകീൽ അഹ്‌മദ്‌ ആസ്‌മി ടീൻസ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്തു. അൽ ഫുർഖാൻ പൂർവ്വ വിദ്യാർത്ഥിയും ആശ്‌ടർ ബഹ്‌റൈൻ ഫാമിലി മെഡിസിൻ ഡിപ്പർറ്റ്‌മന്റിലെ ഡോ. റിസ്‌വാൻ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസംസാരിച്ചു.

 

അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ആലിയ സന സുഹൈൽ അവതാരകയായിരുന്നു. പരിപാടിക്ക്‌ ആരിഫ്‌ അഹ്‌മദ്‌ സ്വാഗതവും സഫീർ കെകെ നന്ദിയും പറഞ്ഞു. നബീൽ ഇബ്‌റാഹീം, ആഷിക്‌ എൻപി, ഹിഷാം കുഞ്ഞഹമ്മദ്‌, ആഷിക്‌ പിഎൻപി, നൂറുദ്ദീൻ ഷാഫി, മനാഫ്‌ കബീർ എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!