bahrainvartha-official-logo
Search
Close this search box.

മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് ബഹ്‌റൈൻ പ്രവാസ ലോകം

New Project - 2023-04-27T092628.195

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം

മ​നാ​മ: ജീ​വി​ത​ഗ​ന്ധി​യാ​യ ഹാ​സ്യം​കൊ​ണ്ട് മ​ല​യാ​ളി​യെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത മ​ഹാ ക​ലാ​കാ​ര​നാ​യി​രു​ന്നു മാ​മു​ക്കോ​യ​യെ​ന്ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. മ​ല​ബാ​റി​ലെ പ്രാ​ദേ​ശി​ക ഭാ​ഷാ​ജീ​വി​ത വ്യ​ത്യ​സ്ത​ത​ക​ളെ വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​ല​യാ​ളി​ക്ക് പ​രി​ചി​ത​മാ​ക്കു​ന്ന​തി​ൽ മാ​മു​ക്കോ​യ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ പ​റ​ഞ്ഞു. എ​ഴു​ത​പ്പെ​ട്ട സ്ക്രി​പ്റ്റു​ക​ളെ​ക്കാ​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും സ​ന്ദ​ർ​ഭ​ങ്ങ​ളു​മൊ​രു​ക്കി​യ ജീ​വി​ത​ത്തെ പ്ര​സാ​ദാ​ത്മ​ക​മാ​ക്കി​യ മാ​മു​ക്കോ​യ​യെ മ​ല​യാ​ളി​ക​ൾ എ​ക്കാ​ല​വും ഓ​ർ​മി​ക്കും.

 


ഐ.​വൈ.​സി.​സി ക​ലാ​വേ​ദി

മ​നാ​മ: ച​ല​ച്ചി​ത്ര​താ​രം മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ ഐ.​വൈ.​സി.​സി ക​ലാ​വേ​ദി അ​നു​ശോ​ചി​ച്ചു. നി​ര​വ​ധി അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് 40 വ​ർ​ഷ​ത്തോ​ളം മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​പാ​ടു​ക​ളി​ലെ കൃ​ത്യ​ത മാ​മു​ക്കോ​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗം മ​ല​യാ​ള സി​നി​മ​ക്കും സാം​സ്കാ​രി​ക മേ​ഖ​ല​ക്കും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ കൊ​ച്ചി എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

 


മനോജ്‌ മയ്യന്നൂർ

മനാമ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മലയാള സിനിമയിൽ സാധാരണക്കാരന്റെ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രിയ നടനെയാണ് മലയാളികൾക്ക് നഷ്ടമായതെന്ന് സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു.

ബഹ്‌റൈനിൽ മനോജ്‌ മയ്യന്നൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച രണ്ടു പ്രോഗ്രാമുകളിൽ പങ്കെടുക്കാനാണ് മാമുക്കോയ അവസാനമായി ബഹ്‌റൈനിൽ വന്നത്. ഒക്ടോബറിൽ സൗദിയിൽ സംഘടിപ്പിക്കുന്ന താരനിശയിലും മാമുക്കോയയുടെ സാന്നിധ്യം ഉറപ്പിച്ചതായിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി ആരുമില്ലെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

 


പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ

മ​നാ​മ: ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ള സി​നി​മ​യി​ൽ കോ​ഴി​ക്കോ​ടി​ന്റെ ത​ന​ത് സം​സാ​ര​ശൈ​ലി​യി​ൽ, അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് നാ​ലു പ​തി​റ്റാ​ണ്ടോ​ളം നി​റ​ഞ്ഞു​നി​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​പാ​ടു​ക​ളി​ലെ കൃ​ത്യ​ത​യി​ലൂ​ടെ കോ​ഴി​ക്കോ​ട്ടെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗം മ​ല​യാ​ള സി​നി​മ​ക്കും കോ​ഴി​ക്കോ​ടി​ന്റെ സാം​സ്കാ​രി​ക മേ​ഖ​ല​ക്കും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ പ്ര​സി​ഡ​ന്റ് ബാ​ബു ജി. ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെ​ന്റ് തോ​മ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

 


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മാമുക്കോയയുടെ ഭാര്യ സുഹ്‌റ,മക്കളായ നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവരടങ്ങിയ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും, കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നു എന്നും മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓര്‍മ്മയാകുന്നത് എന്നും അനുശോചന കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മാമുക്കോയ. സന്ത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങി പുതുതലമുറയിലെ സംവിധായകരുടെ വരെ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ മാമുക്കോയ എത്തി. മലയാളി എക്കാലവും ഓര്‍മ്മിക്കുന്ന ഗഫൂര്‍ക്കാ ദോസ്ത്, കീലേരി അച്ചു തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം) ഇത്തരത്തിൽ മലായാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മാമുക്കോയ എന്ന് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ ,ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!