മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. സലീന റാഫി പ്രസിഡന്റും ,ഇസ്മത് ജനസീർ ജനറൽ സെക്രട്ടറിയും, ഫെബി മുന്നാസ് ട്രഷറയും തിരഞ്ഞടുക്കപ്പെട്ടു. ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യകരമായ മേഖലകളിൽ വനിതകൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അതിനുവേണ്ടി പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപെട്ടു.
വരും കാലങ്ങളിൽ മെച്ചപ്പെട്ട പ്രവർത്തങ്ങൾ കാഴച്ച വെക്കാൻ എല്ലാ ആളുകളുടെയും സഹായ സഹകരങ്ങൾ ഉണ്ടാവണമെന്നും യോഗത്തിൽ പ്രസിഡന്റ് സലീന റാഫി അഭ്യർത്ഥിച്ചു.ഹസീന സിറാജ് ,ജംഷി പ്രസൂൺ ,നാജിയ നൂറുദ്ധീൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും,ലുബി ആഷിഖ് ,ഫിദ റമീസ്,റൂബി സഫീർ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു . ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഹംസ മേപ്പാടി യോഗം നിയന്ത്രിച്ചു .