ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരത്തിന് ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ സ്നേഹാദരം മെയ് 13 ന് കേരളീയ സമാജത്തിൽ

മനാമ: ഇന്ത്യൻ ഗ്രാൻറ് മുഫ്ത്തിയായി തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർക്ക് ബഹ്‌റൈൻ ഐ.സി.എഫ്. ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹം ഏർപ്പെടുത്തുന്ന സ്വീകരണം ഈ മാസം 13 ന് ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും.

ബഹ്‌റൈനിലെ വിവിധ മത- സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടി വൻ വിജയമാക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്‌റൈൻ നാഷണൽ ഘടകം വിവിധ പദ്ധതികൾക്ക് രൂപം നൽകി.

ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ് , നവാസ് പാവണ്ടൂർ, അഷ്റഫ് മങ്കര, ഫൈസൽ .ചെറുവണ്ണൂർ, നജ്മുദ്ദീൻ മലപ്പുറം, ഫൈസൽ .കൊല്ലം, ഷഹീൻ അഴിയൂർ, അബ്ദുൾ സലാം കോട്ടക്കൽ സംബദ്ധിച്ചു.