ഐ.സി.എഫ് ഉമ്മുൽ ഹസം ഇഫ്താർ ശ്രദ്ധേയമായി

മനാമ: ഐ. സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ മാസത്തിൽ വർഷംതോറും നടത്തി വരുന്ന ഇഫ്താർ ശ്രദ്ധേയമാവുന്നു. ഈ വർഷവും വളരെ വിപുലയമായ ഇഫ്താർ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്, കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തനത് കേരളീയ ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഉമ്മുൽ ഹസമിൽ നിന്ന് കൂടാതെ ഇതിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ ഇഫ്താറിൽ പങ്കെടുക്കവാനയി ദിവസവും എത്താറുണ്ട്. ഈ വർഷത്തെ ആദ്യ ഇഫ്താറിന് തന്നെ 100 കണക്കിന് ആളുകൾ എത്തിയിരുന്നു. ഇഫ്താറിന് ശേഷമുള്ള പ്രാർത്ഥനക്ക് നസ്വീഫ് ഹസനി കുമരംപുത്തൂർ നേത്രത്വം നൽകി.