മനാമ: കഴിഞ്ഞ മൂന്ന് വര്‍ഷമായി നീട്ടിവളര്‍ത്തിയ തലമുടി മുറിച്ചെടുത്ത് ബഹ്റൈനിലെ അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്ത് സൂര്യജിത്ത്. കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ പ്രവീഷ് പ്രസന്നന്‍, കെ.ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട് അര്‍ബുദരോഗികള്‍ക്ക് ഉപകരിക്കാന്‍ മുറിച്ചെടുത്ത 42 സെന്റീമീറ്റര്‍ മുടി ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ സൂര്യജിത്ത് നേരിട്ട് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി.
റേഡിയേഷനും കീമോ ചികിത്സയ്ക്കും വിധേയരാകുന്ന അര്‍ബുദ രോഗികള്‍ക്ക് മുടി കൊഴിയുമ്പോള്‍ വിഗ്ഗുണ്ടാക്കാന്‍ ഇങ്ങനെ നല്‍കുന്ന തലമുടി പ്രയോജനപ്പെടുമെന്നും ഇത്തരത്തില്‍ നല്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ 17233080 എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി അനുമതി വാങ്ങി ചുരുങ്ങിയത് 21 സെന്റീമീറ്റര്‍ നീളത്തില്‍ തലമുടി മുറിച്ചടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി നേരിട്ട് നല്‍കാമെന്നും കെ.ടി. സലിം അറിയിച്ചു.