ബഹ്റൈന്‍ ബാലഭാരതി സാംസ്‌കാരിക ഉത്സവം 2023 സമാപിച്ചു

മനാമ: ബഹ്റൈന്‍ ബാലഭാരതി സംഘടിപ്പിച്ച സാംസ്‌കാരിക ഉത്സവം 2023 വിവിധ പരിപാടികളോടെ കഴിഞ്ഞ ദിവസം സമാപിച്ചു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 21-ന് ആരംഭിച്ച ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്‌കാരിക ഉത്സവത്തിനു തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്‌കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തില്‍ നടന്നു.

തുടര്‍ന്ന് ഏപ്രില്‍ 28-ന് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ പ്രതിനിധികളും ബാലഭാരതി അധികൃതരും പങ്കെടുത്തു.

ലോഹിതദാസ് (അല്‍മോയദ് ഗ്രൂപ്പ്) മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിനു ശേഷം അറുപതിലേറെ സ്ത്രീകള്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. ഭാരതീയ പുരാണങ്ങളെയും സ്വാതന്ത്ര്യ സമര ചരിത്രത്തേയും ആസ്പദമാക്കി തയാറാക്കിയ കലാപരിപാടികളില്‍ നൂറോളം ബാലഭാരതി കുട്ടികള്‍ പങ്കെടുത്തു. കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെ ബാലഭാരതി പ്രതിനിധികള്‍ മൊമെന്റോ നല്കി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!