bahrainvartha-official-logo
Search
Close this search box.

പ്രതിഭ കേന്ദ്ര വനിതാവേദി ഏകദിന കായികമേള; മുഹറഖ് മേഖല ജേതാക്കൾ

WhatsApp Image 2023-05-01 at 11.38.51 AM

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ റിഫ ക്യാമ്പസ് ഗ്രൗണ്ടില്‍ നടന്ന പ്രതിഭ വനിത ഏകദിന കായിക മേള ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ നിരവധി വര്‍ഷങ്ങളില്‍ ജി.സി.സി. ചാമ്പ്യനായിരുന്ന ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തക കാത്തു സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ജീവിതത്തിലുണ്ടാകുന്ന കൃത്യനിഷ്ഠത, ശാരീരികവും മാനസികവുമായ ഉല്ലാസം എന്നിവയെക്കുറിച്ച് വിശദീകരിച്ചതിനൊപ്പം വിപുലമായ ഒരുക്കേത്താടെ വനിതകള്‍ക്ക് മാത്രമായി ഒരു ദിവസം നീളുന്ന കായിക പരിപാടി സംഘടിപ്പിച്ച വനിതാ വേദിയെ അഭിനന്ദിക്കുകയും ചെയ്തു.

 

കാത്തു സച്ചിന്‍ദേവ് ഫ്‌ളാഗ് ഓഫ് ചെയ്ത കായിക മേള നാല് മേഖലകള്‍ക്ക് കീഴില്‍ അണിനിരന്ന നൂറോളം മത്സരാര്‍ഥികള്‍ നയിച്ച വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ആരംഭിച്ചത്. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതവും പ്രസിഡന്റ് സജിഷ പ്രജിത് അധ്യക്ഷതയും നിര്‍വഹിച്ച ചടങ്ങില്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സംസാരിച്ചു. പരിപാടിയുടെ ജോയിന്റ് കണ്‍വീനര്‍ ഷമിത സുരേന്ദ്രന്‍ നന്ദി പറഞ്ഞു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരള സഭ അംഗങ്ങളായ സി.വി. നാരായണന്‍, സുബൈര്‍ കണ്ണൂര്‍, വനിതാ വേദി ഇന്‍ചാര്‍ജ് ഷീബ രാജീവന്‍, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര- മേഖല- യൂണിറ്റ്- വനിതാ വേദി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഭയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

റിഫ മേഖല കായിക വേദി ഒരുക്കിയ ട്രാക്കില്‍, കായിക അധ്യാപിക നീന ഗിരീഷിന്റെ നേതൃത്വത്തില്‍ ഷര്‍മിള ഷൈലേഷ്, അനഘ രാജീവന്‍, റാഫി കല്ലിങ്ങല്‍, ഷംജിത് കോട്ടപ്പളളി, ശ്രീജിത്, രാജേഷ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കടുത്ത ചൂടിനെപ്പോലും നിഷ്പ്രഭമാക്കി ആവേശക്കടലില്‍ ആറാടിയ കായിക മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി പ്രതിഭ മുഹറഖ് മേഖല ചാമ്പ്യന്മാരായി. സല്‍മാബാദ് മേഖലയാണ് റണ്ണറപ്പ്. മനാമ, റിഫ മേഖലകളും മത്സരങ്ങളില്‍ അത്യുജ്ജലമായി പോരാടി. മുഹറഖ് മേഖലയിലെ തസ്മീല തുപാറക്കല്‍ ആണ് വ്യക്തിഗത ചാമ്പ്യന്‍.

വനിതാവേദി കായികമേളയുടെ ലോഗോ ഡിസൈന്‍ ചെയ്ത ജിനേഷ് മാതമംഗലം, കളികള്‍ നിയന്ത്രി ച്ച റഫറിമാര്‍ എന്നിവരെ ആദരിച്ചു. രാജേഷ് അട്ടാച്ചേരി, മഹേഷ്, കണ്ണന്‍ മുഹറഖ്, ചന്ദ്രന്‍ പിണറായി, വിപിന്‍ ദേവസ്യ, അനില്‍ കെ.പി. എന്നിവര്‍ കായിക മേളയുടെ ലോജിസ്റ്റിക്സ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. സജിഷ പ്രജിത് (കണ്‍വീനര്‍), ഷമിത സുരേന്ദ്രന്‍ (ജോയിന്റ് കണ്‍വീനര്‍), അനു ഗിരീഷ് (ഭക്ഷണം), സില്‍ജ സതീഷ് (ഗതാഗതം), ദുര്‍ഗ്ഗ കാശിനാഥ്, ഡോ. ശിവകീര്‍ത്തി (രജിസ്‌ട്രേഷന്‍), ബുഷ്റ നൗഷാദ് (സ്‌പോട് രജിസ്‌ട്രേഷന്‍), സിമി മണി (വളണ്ടിയര്‍ ക്യാപ്റ്റന്‍), ദീപ ദിലീഫ് (മെഡിക്കല്‍) എന്നീ ഭാരവാഹികള്‍ ഉള്‍ക്കൊള്ളുന്ന 101 അംഗ സംഘാടക സമിതിയുടെ ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങളുടെ ഫലമായാണ് കായിക മത്സരങ്ങള്‍ വിജയിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!