അറിവല്ല, തിരിച്ചറിവാണ് മനുഷ്യന് വേണ്ടത് – ബഹ്റൈൻ നവകേരളയുടെ സ്വീകരണ യോഗത്തിൽ ചിറ്റയം ഗോപകുമാർ

WhatsApp Image 2023-05-02 at 11.19.40 PM

മനാമ: അറിവല്ല തിരിച്ചറിവാണ് മനുഷ്യനു വേണ്ടതെന്നും വിദ്യാഭ്യാസം നേടി വിവേകമില്ലാതായാൽ വിദ്യാഭ്യാസം നേടിയതു കൊണ്ട് പ്രയോജനമില്ലെന്നും ബഹ്റൈനിൽ സന്ദർശനം നടത്തിയ കേരള നിയസഭ ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രവാസികളുടെ ആവശ്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനിയും പ്രവാസികൾക്കായുള്ള പുതിയ പല കർമ്മ പരിപാടികളും പരിഗണിക്കുന്നുണ്ടെന്നും ചിറ്റയം കൂട്ടി ചേർത്തു.

ബഹ്റൈൻ നവകേരള പ്രവർത്തകർ സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കേണ്ടതിന്റെയും ക്ഷേമനിധിയിൽ ചേരാനുള്ള വയസ്സിന്റെ പരിധി കഴിഞ്ഞവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനു അദാലത്തുകൾ സംഘടിപ്പിക്കണമെന്ന നവകേരള പ്രവർത്തകരുടെ ആവശ്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാഗം ഷാജി മൂതല, ജേക്കബ് മാത്യു, അസീസ് ഏഴാകുളം, പ്രവീൺ മേല്പത്തൂർ എന്നിവർ സംസാരിച്ചു. എ.കെ.സുഹൈൽ സ്വാഗതവും സുനിൽദാസ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!