മനാമ: പടവ് കുടുംബ വേദി മെയ്ദിനത്തോടനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റൽ സൽമാ ബാദ് ബ്രാഞ്ചുമായി സഹകരിച്ച് തൊഴിലാളികൾക്കായി മെഡിക്കൽ കൂപ്പൺ വിതരണം നടത്തി. പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹിലാൽ ഹോസ്പിറ്റൽ ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ -നിന്നും മുസ്തഫ കളമശ്ശേരി കൂപ്പണുകൾ ഏറ്റുവാങ്ങി. പടവ് രക്ഷാധികാരിക്കളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹക്കീം പാലക്കാട്, സഗീർ ആലുവ, അബ്ദുൽസലാം, അൻവർ നിലമ്പൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.