മനാമ: റമദാൻ അവധിക്ക് ശേഷം അൽ ഹിദായ മലയാള വിഭാഗത്തിന് കീഴിൽ ഹിദ്ദിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഓഫ് ലൈൻ ക്‌ളാസ്സുകൾ ഇന്ന് (മെയ് 3 ബുധൻ) പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുന്ന ഓഫ്‌ലൈൻ മദ്രസയിലേക്കും, വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന ഓൺലൈൻ മദ്രസകളിലേക്കുമുള്ള പ്രവേശനം തുടരുന്നതാണെന്ന് മദ്രസ്സ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് അഹ്മദ് അറിയിച്ചു.
അൽ ഹിദായ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രീ സ്‌കൂളിലേക്കുള്ള പ്രവേശനവും തുടരുന്നതാണെന്നും വിശദ വിവരങ്ങൾക്ക് 3333 4284, 3308 6063 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.