മനാമ: ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്‌റൈന്‍ കൂട്ടായ്മ പ്രതിനിധികള്‍ സ്വീകരണം നല്‍കി. ബഹ്‌റൈന്‍ എന്‍.സി.പി. ചാപ്റ്റര്‍ പ്രസിഡന്റ് ഫൈസല്‍ എഫ്.എം, നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ.എം.സി.സി. പ്രസിഡന്റ് മൊയ്തീന്‍ പുളിക്കല്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരയണന്‍, സുബൈര്‍ കണ്ണൂര്‍, എ.വി. അശോകന്‍ ബിനു മണ്ണില്‍, മനോജ് മാഹി, രാജേഷ് ആറ്റടപ്പ, ലിവിന്‍ കുമാര്‍, പ്രതിഭ സെക്രട്ടറി, പ്രതീപ് പതേരി , പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
