മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ദേവ്ജി ജി.സി.സി. കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. കുട്ടികളുടെ സര്‍ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതെപ്പടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ വളര്‍ച്ചയ്ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം നല്‍കുന്ന നേതൃപരമായ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോ. മാനേജിഗ് ഡയറക്ടര്‍ ജയദീപ് ഭരത്ജി, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, കലോത്സവം കണ്‍വീനര്‍മാരായ ബിനു വേലിയില്‍, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ആയിരത്തോളം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്തു.