ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​ഥ​മ വി​ശ്വ​ക​ലാ​ര​ത്ന പുരസ്‌കാരം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക്

soorya

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​ഥ​മ വി​ശ്വ​ക​ലാ​ര​ത്ന അ​വാ​ർ​ഡ് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് സ​മ്മാ​നി​ക്കും. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻ ചെ​യ​ർ​മാ​നും ആ​ർ​കി​ടെ​ക്ട് ശ​ങ്ക​ർ, സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി ആ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്.

ഇ​ന്ത്യ​ൻ ക​ല​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളും സൗ​ന്ദ​ര്യ​വും ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും പ്ര​ച​രി​പ്പി​ക്കു​ക​യും സൂ​ര്യ എ​ന്ന പേ​രി​ൽ ക​ലാ​ഭി​രു​ചി​യു​ള്ള മ​നു​ഷ്യ​രു​ടെ മ​ഹാ​പ്ര​സ്ഥാ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സൂ​ര്യ​കൃ​ഷ്ണ മൂ​ർ​ത്തി​യു​ടെ ബ​ഹു​ത​ല സ്പ​ർ​ശി​യാ​യ ക​ലാ സേ​വ​ന​ങ്ങ​ളി​ലു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു. അ​ഞ്ചു ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മേ​യ് അ​ഞ്ചി​ന് സ​മാ​ജ​ത്തി​ൽ ഇ​ന്തോ ബ​ഹ്റൈ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

മു​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റും ശാ​സ്ത്ര​ജ്ഞ​നു​മാ​യ എ.​പി.​ജെ അ​ബ്ദു​ൽ ക​ലാ​മി​നോ​ടൊ​പ്പം ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന ന​ട​രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പി​ൽ​ക്കാ​ല​ത്ത് ക​ലാ​രം​ഗ​ത്ത് പൂ​ർ​ണ ശ്ര​ദ്ധ​യ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക്ലാ​സി​ക്, ത​ന​ത് ക​ലാ​ശാ​ഖ​ക​ളെ വി​ശാ​ല​മാ​യ അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ൽ സ്ഥാ​നം​ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ലൈ​റ്റ് ആ​ൻ​ഡ് ഡെ​യ്ഡ് ഷോ​ക​ളു​ടെ കു​ല​പ​തി എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ഉ​ദാ​ര​മാ​യ

ക​ലാ​ഭി​രു​ചി​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ർ​ഷ​ത്തി​ലെ മി​ക്ക​വാ​റും ദി​വ​സ​ത്തി​ൽ ലോ​ക​ത്ത് പ​ല വേ​ദി​ക​ളി​ലാ​യി സൂ​ര്യ​യു​ടെ ബാ​ന​റി​ൽ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തെ​ന്നും അ​വാ​ർ​ഡ് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!