മനാമ: ഇന്ത്യൻ ഗവണ്മെന്റിനു കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ ), നടത്തുന്ന ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യു.ജി ) മെയ് 7 നു ഞായറാഴ്ച ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്. ബി) ഇസ ടൗൺ കാമ്പസിൽ നടക്കും. പരീക്ഷാർത്ഥികൾ ബഹ്‌റൈൻ സമയം രാവിലെ 8:30നും (ഇന്ത്യൻ സമയം രാവിലെ11) 11നും(ഇന്ത്യൻ സമയം ഉച്ചക്ക് 1:30) ഇടയിൽ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്‌ക്കുക ബഹ്‌റൈൻ സമയം രാവിലെ 11മണിക്ക് ആയിരിക്കും. പരീക്ഷ ബഹ്‌റൈൻ സമയം രാവിലെ 11:30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ആരംഭിച്ച് 2:50 ന് (ഇന്ത്യൻ സമയം വൈകീട്ട് 5.20) അവസാനിക്കും.
