പാർലമെൻറ് സ്പീക്കറും ലുലു ഹൈപ്പർ മാർക്കറ്റ് റീജിയണൽ ഡയറക്ടറും കൂടിക്കാഴ്ച്ച നടത്തി

മനാമ: പാർലമെൻറ് സ്പീക്കർ ഫൗസിയ സൈനൽ ലുലു ഹൈപ്പർ മാർക്കറ്റ് റീജിയണൽ ഡയറക്ടർ ജ്യൂസിർ രൂപവലായുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. 35 ശതമാനത്തിലധികം ബഹ്റൈനി തൊഴിലന്വേഷകരെ നിയമിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പരിശ്രമങ്ങളെ ഫൗസിയ പ്രശംസിക്കുകയും ചെയ്തു.

കൂടുതൽ ബഹ്റൈൻ പൗരന്മാരെ നിയമിക്കുക, സാമൂഹിക പരിപാടികളെയും പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുക. ഇതിലൂടെ സമൂഹ ഉത്തരവാദിത്വത്തോടുള്ള ലുലുവിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുമെന്നു ഫൗസിയ പറഞ്ഞു. ബഹ്‌റൈൻ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ചും പുതിയ തൊഴിലവസരങ്ങൾ, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായി പങ്കെടുക്കുന്നതിനെക്കുറിച്ചും സൈനൽ കൂടിക്കാഴ്ച്ചയിൽ സംസാരിച്ചു.