മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മലയാളം പാഠശാല പുനരാരംഭിച്ചു. സൽമാനിയ കാനു ഗാർഡൻ കുമാരനാശാൻ ഹാളിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് ഉദ്ഘാടനം നിർവഹിച്ചു.
സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ്, സുരേഷ് മാഷ് ചെറുകുന്ന്, സുനീഷ് സാസ്കോ എന്നിവർ സംസാരിച്ചു. മലയാളം പാഠശാല കൺവീനർ അജിത് പ്രസാദ് നന്ദി പറഞ്ഞു. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും അസി. സെക്രട്ടറി ദേവദത്തൻ (36050062), കൺവീനർ അജിത് പ്രസാദ്(39613858) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.