bahrainvartha-official-logo
Search
Close this search box.

പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ

New Project - 2023-05-11T091850.151

കൊച്ചി: പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം നൽകിയത്.

 

പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷനിൽ ഒരു ചെലവുമില്ലാതെ പരാതിനൽകാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്. പ്രവാസികളുടെ നാട്ടിലുള്ള സ്ഥലകയ്യേറ്റവും മറ്റും തടയുന്നതിന് സഹായകരമായ പ്രവാസി കമ്മീഷനിൽ അടിയന്തിരമായി അദ്ധ്യക്ഷനെ നിയമിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി. എൻ. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പലവിധ പ്രശ്നങ്ങളാൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന കമ്മീഷനും അതുപോലെ തന്നെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിലും അടിയന്തിരമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യക്കടത്തുൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തും പറഞ്ഞു. സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കേണ്ടി വരുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!