bahrainvartha-official-logo
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി.മുജീബുറഹ്മാന് അഭിനന്ദങ്ങൾ നേർന്ന് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ

FRIENDS ASSO LOGO

മനാമ: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ 2023 – 2027 കാലയളവിലേക്കുള്ള അധ്യക്ഷനായി നിശ്ചയിക്കപ്പെട്ട പി.മുജീബുറഹ്‌മാന്‌ ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതി അംഗങ്ങളുടെയും അഭിപ്രായം മാനിച്ചാണ് നിയമനം. കേരളത്തിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റും പ്രഭാഷകനുമാണ് മുജീബ് റഹ്‌മാൻ. 2015 മുതല്‍ 2023 വരെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 മുതല്‍ കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

1972 മാര്‍ച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിൽ പി.മുഹമ്മദിൻറെയും ഫാത്തിമ സുഹ്‌റയുടെയും മകനായി ജനിച്ചു. എ. എല്‍ പി സ്‌കൂള്‍ കൂറ്റമ്പാറ, പി എം എസ്. എ .യു പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. മാനവേദന്‍ ഹൈസ്‌കൂള്‍ നിലമ്പൂരില്‍ നിന്നും സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഉപരിപഠനം ശാന്തപുരം ഇസ്ലാമിയ കോളേജിലായിരുന്നു. അറബി ഭാഷാ പഠനത്തിൽ ബിരുദം നേടി. പറപ്പൂര്‍ ഇസ്ലാമിയ കോളജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചു.

കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം ശ്രദ്ധേയമായ നേതൃത്വം നൽകി. ഭൂമിക്കു വേണ്ടിയുള്ള ചെങ്ങറ സമരത്തില്‍ പോലിസ് മര്‍ദനമേറ്റിരുന്നു. ബഹ്‌റൈനിൽ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് ഏൽപ്പിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ഫ്രന്റ്‌സ് പഠനവേദി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!