സംസ്ഥാനത്ത് നിർഭയമായ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടണം: പ്രവാസി വെൽഫെയർ

New Project - 2023-05-11T093427.717

മനാമ: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ  സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെന്നതിൻ്റെ പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗവ. ഹോസ്പിറ്റലിൽ ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്.

ഏക മകളെ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ ദുഃഖത്തിൽ പ്രവാസി വെൽഫെയർ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. പ്രതി സന്ദീപ് ലഹരിക്കടിമയാണ്.  സംസ്ഥാനത്ത് മദ്യവർജ്ജന വാഗ്ദാനവുമായി വന്ന ഇടത് സർക്കാർ സംസ്ഥാനത്തിന്റെ മൂക്കിലും മൂലയിലും മദ്യലഭ്യത ഉറപ്പുവരുത്തുന്ന അവസ്ഥ മാറണം. വീടകങ്ങളും ജോലി സ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുകയും സംസ്ഥാനത്തെ മദ്യലഭ്യതയുടെ തലസ്ഥാനമായി മാറ്റുകയും ചെയ്ത സര്ക്കാര് മദ്യ വരുമാനത്തിൻ്റെ കാര്യത്തിൽ പുനർ വിചിന്തനം നടത്തണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെടുന്നു.

 

പ്രായോഗികമായി ഫലം ചെയ്യാത്ത ബോധവൽക്കരണമല്ല മദ്യ നിർമാർജനമാണ് സംസ്ഥാനത്തിന് അഭികാമ്യം എന്ന് സർക്കാർ തിരിച്ചറിയണം. കുടുംബങ്ങൾക്കും സമൂഹത്തിനുമൊക്കെ ഏറെ ആശ്വാസം നൽകുന്ന നടപടി അത് മാത്രമാണ് എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!