ബഹ്റൈനിൽ കൊതുകുകളുടെ സീസൽ ബ്രീഡിംഗ് നേരിടാൻ പുതിയ പദ്ധതികൾ

മനാമ: ഹെൽത്ത് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.മറിയം അൽ ഹജേറിയും മുനിസിപ്പൽ കൗൺസിൽ തലവന്മാരും അംഗങ്ങളും നടത്തിയ മീറ്റിംഗിൽ ബഹ്റൈനിലെ കൊതുകുകളുടെ സീസൽ ബ്രീഡിംഗ് നേരിടാനുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.

കൊതുകുകളെ ഇല്ലാതാക്കാനുള്ള സംയുക്ത പ്രയത്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള ചതുപ്പുകളും കുളങ്ങളും ഒഴിവാക്കുന്നതിനെക്കുറിച്ചു ഡോ.ഹജേറി സംസാരിച്ചു. ചതുപ്പുകളിൽ കീടനാശിനികൾ തളിക്കുവാനും ജൈവിക രീതികളിലൂടെ ചതുപ്പുനിലത്തെ ശരിയാക്കാനും ഡോക്ടർ നിർദ്ദേശിച്ചു. താപ സ്പ്രേയിംഗ് യന്ത്രങ്ങളും മൈക്രോ സ്പ്രേയും ഉപയോഗിക്കാമെന്നും ഹജേറി കൂട്ടിച്ചേർത്തു.