ബഹ്‌റൈൻ പ്രതിഭ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം സംഘടിപ്പിച്ചു

WhatsApp Image 2023-05-13 at 7.42.44 PM

മനാമ: ബഹ്‌റൈൻ പ്രതിഭ സാഹിത്യവേദി മലയാളം മിഷൻ ഡയറക്ടറും, കവിയുമായ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ലോകത്തെവിടെയെല്ലാം മലയാളികളുണ്ടോ അവരെയെല്ലാം മലയാള ഭാഷ പഠിപ്പിക്കാനുള്ള പ്രചരിപ്പിക്കാനുമുള്ള വലിയ ശ്രമമാണ് മലയാളം മിഷൻ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കവിതകളും സാഹിത്യവും മനുഷ്യനെ ഒന്നിപ്പിച്ചു നിർത്താനുള്ളതെന്നും മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്താൻ വലിയ ശ്രമം നടത്താനും ചരിത്രത്തെ മായ്ച്ചുകളഞ്ഞും വളച്ചൊടിച്ചും പുതുചരിത്രം രചിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യത്തിനും ഭാഷക്കും വലിയ പ്രസക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ ഭാഷയും സാഹിത്യവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും പ്രവാസികളും പ്രവാസി സംഘടനകളും ഇക്കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന മുഖാമുഖത്തിൽ സദസ്സിലെ ചോദ്യങ്ങൾക്കുള്ള മറുപടിയും അദ്ദേഹത്തിന്റെ കവിതകളും ചൊല്ലി കവി സദസുമായി സംവദിച്ചു.മെയ് 12 വെള്ളിയാഴ്ച വൈകുന്നേരം പ്രതിഭ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു .പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു.സാഹിത്യ വേദി കൺവീനർ ശ്രീജ ദാസ് സ്വാഗതം പറഞ്ഞു. പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സാഹിത്യ വേദി എക്സിക്യൂട്ടീവ് അംഗം എ.സി.രാജീവൻ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!