ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023-24 വർഷത്തേക്കുള്ള കുട്ടികളുടെ കൂട്ടായ്മ നിലവിൽ വന്നു

New Project - 2023-05-21T113747.690

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023-24 വർഷത്തേക്കുള്ള കുട്ടികളുടെ കൂട്ടായ്മ നിലവിൽ വന്നു. ക്യാപ്റ്റന്മാരായി റഫാൻ  ഇബിൻ സിറാജ്, ഹയ ജിഹാൻ  എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ വ്യക്തി വികാസത്തിനും മറ്റു കഴിവുകൾ  വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണു സെന്റർ ഇങ്ങനെയുള്ള ഒരു ബാല വേദി രൂപീകരിച്ചിട്ടുള്ളത് .

 

എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നു കുട്ടികൾ യോഗത്തിൽ ആവിശ്യപെട്ടു. ഇഷാൻ പ്രസൂൺ, കെൻസ റമീസ്, അയാൻ റഹ്മാൻ , ആദം ആഷിക്, ലിബ നൗറിൻ , സിബ മെഹ്‌വിൻ, മെഹക് ഫാത്തിമ, നിയ പ്രസൂൺ, അമൻ മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്  36542558 ,39104241,33498517 എന്നീ നമ്പറിൽ ബന്ധപ്പെടുക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!