മനാമ: കേരളീയ സമാജം ചിൽഡ്രൻസ് വിങ് ചുമതലയേറ്റു. ചലച്ചിത്ര നടനും, തിരക്കഥ കൃത്തുമായ മധുപാൽ ചടങ്ങിൽ മുഖ്യ അഥിതിയായിരുന്നു. അദ്ദേഹം ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗോപു അജിത്, പ്രസിഡന്റായും അനിക് നൗഷാദ് ജനറൽ സെക്രട്ടറി ആയുള്ള 16 അംഗ കമ്മറ്റിയാണ് ചുമതലയേറ്റത്.സാറ ഷാജൻ -വൈസ് പ്രസിഡണ്ട്, സംവൃത് സതീഷ് -അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ്- ട്രഷർ,ഹിരൺമയി അയ്യപ്പൻ- അസിസ്റ്റന്റ് ട്രഷർ, മീനാക്ഷി ഉദയൻ – കലാവിഭാഗം സെക്രട്ടറി, റിയ റോയ് – അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് – മെമ്പർഷിപ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്, ദിൽന മനോജ്, എന്നിവർ അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു – സാഹിത്യ വിഭാഗം സെക്രട്ടറി, ആയിഷ നിയാസ് – അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് – സ്പോർട്സ് സെക്രട്ടറി, നിധിൽ ദിലീഷ് – അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിവരാണ് സ്ഥാനമേറ്റത്.
കൊറോണ മഹാമാരി കൂടുതൽ ബാധിച്ചത് കുട്ടികളെ ആണെന്നും, അവരുടെ പഠനം, മറ്റു കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ സരമായി ബാധിച്ചിരുന്നു എന്നും, എന്നാൽ മാറിയ സാഹചര്യത്തിൽ കൂടുതൽ ഊർജ്ജം കൈകൊണ്ട് വിവിധ മേഖലകളിൽ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ പുതിയ കമ്മറ്റിക്ക് സാധ്യമാകട്ടെ എന്ന് മധുപാൽ പറഞ്ഞു. ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്,ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് മാസ്റ്റർ. ഗോപു അജിത്, ജനറൽ സെക്രട്ടറി-അനിക് നൗഷാദ്, വൈസ് പ്രസിഡന്റ് – കുമാരി. സാറ ഷാജൻ, പാട്രൺ കമ്മറ്റി കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി എന്നിവർ പങ്കെടുത്തു.
ചിൽഡ്രൻസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച പ്രാർത്ഥന ഗാനം ജെസ്‌ലി കലാമിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സംഗീത അധ്യാപിക ദിവ്യ ഗോപകുമാർ ചിട്ടപ്പെടുത്തിയ സംഘ ഗാനം, നൃത്ത അധ്യാപകരായ സ്വാതി വിപിൻ, കുമാരി. അഭിരാമി സഹരാജൻ, ശ്യാം രാമചന്ദ്രൻ എന്നിവർ ചിട്ടപ്പെടുത്തിയ വ്യത്യസ്തയാർന്ന സംഘ നൃത്തങ്ങൾ വേറിട്ട അനുഭവമായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ ജീവിതവുമായി ചേർത്തുകൊണ്ട്. ചിക്കൂസ് ശിവൻ രചിച്ച ‘തിരുവത്താഴം’ ലഘു നാടകം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ഡാവിഞ്ചി യായി ഐഡൻ ആഷ്‌ലി, ജയിൽപ്പുള്ളി യായി ശ്രീസന്തോഷ് മറ്റു കഥാപാത്രങ്ങളായി, ജുവാൻ പ്രദീഷ്, ആരോൺ മനു, ഐഡൻ ഷിബു, ആശനാഥ് അനീഷ്, നിധിൽ ദിലീഷ്, സാവന്ത് സതീഷ് എന്നിവർ വേഷമിട്ടു.
ആധ്യലക്ഷ്മി സുഭാഷ്, അലോറ ഇസെബെല്ലെ മനീഷ്,ഇവാ മറിയം ലിജോ,നവമി വിഷ്ണു,അമ്മാളു ജഗദീഷ്,അനിക അഭിലാഷ്,അനന്യ അഭിലാഷ്,ആൻലിൻ മിയ ആഷ്ലി,ചാർവി വിനോജ്, ഇഷാൻവി ഗണേഷ്,സിദ്ധി രാജേഷ്, ഇഷാൽ മെഹർ ഹഷീം,വാസുദേവ് വിപിൻ, ശ്രീനിക അനീഷ്,അർണവ് പ്രശാന്ത്, ആശിഷ് രാജ്, ലക്ഷ്യ സഞ്ജിത്ത് കുമാർ,ജോഹാൻ ജോസഫ് പ്രദീഷ്, അമാന ബിനു മാത്യുഎന്നിവരും നാടകത്തിന്റെ ഭാഗമായിരുന്നു. മനോഹരൻ പാവറട്ടി സംവിധാനം നിർവ്വഹിച്ചു. ജയ രവികുമാർ, മായ ഉദയൻ, കുമാരി ഐശ്വര്യ മായ, പ്രദീപ് ചോന്നമ്പി, ലളിത ധർമ്മരാജ്, കൃഷ്ണകുമാർ പയ്യന്നൂർ, വിഷ്ണു നാടകഗ്രാമം, ഷിബു ജോർജ്, രാജേഷ് കോടോത്ത്, അജിത് നായർ, മനോജ് ഉത്തമൻ, ബിറ്റോ, നൗഷാദ്, ദിലീഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. മുൻ ചിൽഡ്രൻസ് വിങ് കമ്മറ്റി അംഗം കുമാരി. ശിവാംഗി വിജു അവതാരകയായിരുന്നു.