മനാമ: ബഹ്‌റൈനിലെ വേളം ശാന്തിനഗർ നിവാസികളുടെ കൂട്ടായ്മയായ ശാന്തിനഗർ പ്രവാസി അസോസിയേഷൻ (സ്പ ബഹ്‌റൈൻ) അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. നാട്ടിലും ബഹ്‌റൈനിലും വ്യത്യസ്തങ്ങളായ സാമൂഹിക ക്ഷേമ പരിപാടികൾ ഇതിനകം തന്നെ കമ്മറ്റി തുടക്കം കുറിച്ചു. വേളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിനഗറിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന കളി സ്ഥല നിർമാണ ഫണ്ട്, ഈദ് കിറ്റ് തുടങ്ങിയ കാര്യങ്ങൾ ചെയ്തു കമ്മറ്റി പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ:
രക്ഷധികാരികൾ : ഖാസിം ഹാജി കെ കെ, ബഷീർ ഹാജി വി.കെ.
ചെയർമാൻ: നൗഫൽ ചാലിൽ.
വൈസ് ചെയർമാന്മാർ: ഇസ്മായിൽ വി കെ, അഷ്‌റഫ് കെ
ജന കൺവീനർ: അസ്‌ലം കെ.
ജോ കൺവീനർമാർ: ഗഫൂർ പി, റാസിഖ് കെ കെ
ട്രഷറർ: സിറാജ് പറമ്പത്ത്
സോഷ്യൽ വെൽഫയർ : നാസർ തുറക്കൽ, ഖലീൽ ടി ടി.
ഇവന്റ് മാനേജ്മെന്റ് : സി എം ശംസാദ്, റാസിബ് കെ കെ.