bahrainvartha-official-logo
Search
Close this search box.

ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു 

Prize distribution
മനാമ: “ഇസ്‌ലാമും മാനവികതയും” എന്ന വിഷയത്തിൽ ദിശ സെന്റർ നടത്തിയ ക്വിസ് മൽത്സരത്തിൽ വിജയികലളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

പരസ്പരമുള്ള സൗഹൃദവും സ്നേഹവും കൂടുതൽ ഊട്ടിയുറപ്പിക്കേണ്ട സന്ദര്ഭത്തിലൂടെയാണ് മാനവരാശി കടന്നു പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പലതിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പും ചിദ്രതയും ചിലർ ബോധപൂർവം വളർത്തികൊണ്ടിരിക്കുന്നു. ഇതിനെ മാനവികത നേരിടാൻ കഴിയണം. നുണകളും വെറുപ്പും പ്രചരിപ്പിക്കുന്നവർ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സാധിക്കണം. മതങ്ങളും പ്രവാചകന്മാരും പഠിപ്പിക്കുന്നത് എല്ലാവരെയും ചേർത്തുപിടിക്കാനും ഒരുമിച്ചു നിൽക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീത സി.മേനോൻ, ലത രാജൻ, വിനീത ഡേവിഡ്വി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സഈദ് റമദാൻ, അബ്ബാസ് മലയിൽ, സഈദ റഫീഖ് എന്നിവർ വിതരണം ചെയ്തു.  പരിപാടിയിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിചു. സമീറ നൗഷാദ് സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. നജ്‌ദ റഫീഖ് പ്രാർത്ഥനാ ഗാനവും ഷാരോൺ കവിതയും ആലപിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!