മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെയ് ഇരുപത്തിയൊന്നിന് കാനൂ ഗാര്‍ഡനില്‍ വെച്ച് ചാഞ്ചക്കം എന്ന പേരില്‍ മഹാനടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു. ലാല്‍കെയേഴ്സ് പ്രസിഡണ്ട്.എഫ്.എം. ഫൈസല്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത് , ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷ പരിപാടികളില്‍ ലാല്‍ കെയേഴ്സ് കുടുംബത്തിലെ അംഗങ്ങളും കുട്ടികളും പങ്കെടുത്തു.
അല്‍ റബീ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ നൗഫല്‍ അഡാട്ടില്‍ വശിഷ്ട അതിഥിയായിരുന്നു. കൊല്ലം അഭി, ഷാജി സെബാസ്റ്റ്യന്‍, വിശ്വസുകേഷ് ,ആഗ്നേയ എന്നിവരുടെ നേത്യത്വത്തില്‍ മോഹന്‍ലാല്‍ സിനിമകളിലെ മനോഹരങ്ങളായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനവിരുന്നും കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി.
ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ്, വിഷ്ണു വിജയന്‍, വിപിന്‍ രവീന്ദ്രന്‍ , ഗോപേഷ് അടൂര്‍, ബിപിന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഹരികൃഷ്ണന്‍, സുബിന്‍, പ്രജില്‍ പ്രസന്നന്‍, ജയ്സണ്‍, രഞ്ജിത്, വൈശാഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.