ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു 

New Project - 2023-05-26T084416.008
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി പൊതുപ്രഭാഷണം സംഘടിപ്പിച്ചു. “ഇസ്തിഖാമത്ത്” എന്നവിഷയത്തിൽ ജമാൽ നദ്‌വി പ്രസംഗിച്ചു. ദൈവിക മാർഗത്തിൽ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും ഉറച്ചു നിൽക്കുക എന്നതാണ് ഇസ്തിഖാമത്ത് എന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ ജീവിതത്തിലെ സുപ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ് ഇത്. ഇതിലൂടെ ഇഹലോകത്തും പരലോകത്തും ജീവിത വിജയവും ദൈവിക പ്രീതിയും കരഗതമാവും. ദേഹേച്ഛയുടെ പ്രലോഭനങ്ങളും പിശാചിന്റെ ദുർബോധങ്ങളും മനുഷ്യരെ ദൈവമാർഗത്തിൽ നിന്നും തെറ്റിക്കാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ദേഹേച്ഛയെ മെരുക്കിയെടുക്കുമ്പോഴാണ് ഇത് സാധ്യമാവുക. പ്രബോധന മാർഗത്തിലൂടെ മുന്നോട്ട് പോവുമ്പോൾ പ്രതിസന്ധികളും പരീക്ഷണങ്ങളും വെല്ലുവിളികളുമുണ്ടാവും.
അത്തരം സന്ദർഭങ്ങളിൽ അടിപതറാതെ ഉറച്ചു നിൽക്കാനും വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഈസ്റ്റ് റിഫ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സക്കീർ സ്വാഗതവും മൂസ.കെ.ഹസൻ നന്ദിയും പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!